കളംപാട്ട് ശില്പശാല
- 4 days ago
- 1 min read

ശ്രീ വിവേകാനന്ദ കോളേജിൽ കളംപാട്ട് ശില്പശാല നടന്നു.
കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിൽ കളംപാട്ട് കലാകാരൻ കടന്നമണ്ണ ശ്രീനിവാസൻ്റെ നേതൃത്വത്തിൽ കളംപാട്ട് ശില്പശാല നടന്നു. ശില്പശാല പ്രിൻസിപ്പാൾ ഡോ രജിത് കെ എസ് ഉദ്ഘാടനം ചെയ്തു. മലയാളം വകുപ്പ് മേധാവി ഡോ രാജേഷ് എം ആർ സ്വാഗതം പറഞ്ഞു. കാർഷിക ക്ലബ് കോർഡിനേറ്റർ ഡോ രമ്യ പി ആർ , ഫോക് ലോർ ക്ലബ് കോർഡിനേറ്റർ ഡോ എസ് ഗിരീഷ്‌കുമാർ, കോളേജ് യൂണിയൻ യു യു സി റംലത്ത് എന്നിവർ ആശംസകൾ നേർന്നു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് നടന്ന ഈ ശില്പശാല സംഘടിപ്പിച്ചത് മലയാളവിഭാഗം, ഫോക് ലോർ ക്ലബ്, കാർഷിക ക്ലബ് എന്നിവർ സംയുക്തമായിട്ടാണ്. കളംപാട്ട് കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ കളം പാട്ടിനെ ജനകീയമാക്കുന്നതിനായി ഇതിനോടകം 318 ഓളം സ്‌കൂൾ, കോളേജ് ക്യാപസുകളിൽ ശില്പശാലകൾ നടത്തിയിട്ടുണ്ട്. കളം വരച്ച് കളംപാട്ട് പാടി അതിനെക്കുറിച്ച് വിവരിച്ച ഈ ശില്പശാലയിൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. കേരള ഫോക് ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ കലാകാരന് ലഭിച്ചിട്ടുണ്ട്.



Comments